പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ഇന്ന് തീരുമാനിച്ചേക്കും; പ്രഖ്യാപനം നാളെ

Akg

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും തീരുമാനം. തുടർന്ന് നാളെ ജില്ലാ കമ്മിറ്റി ചേർന്ന് കോട്ടയത്താകും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുക. ജെയ്ക്ക് സി തോമസിന് തന്നെയാണ് സാധ്യത കൂടുതൽ

പുതുമുഖ സ്ഥാനാർഥിയെ നിർത്തിയാൽ ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സക്കറിയ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരെയും പരിഗണിക്കുന്നുണ്ട്.
 

Share this story