തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; പൂഞ്ഞാറിലും പുതുപ്പാടിയിലും അട്ടിമറി ജയം

cpm

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം പൂഞ്ഞാറിലും വയനാട്ടിലെ പുതുപ്പാടിയിലും എൽഡിഎഫിന് ജയം. പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ വാർഡ് സിപിഎം പിടിച്ചെടുത്തു. ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായിരുന്നുവിത്. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 12 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേക്ക് വീണു

വയനാട് പുതുപ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി ജയം. കനലാട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. മണിമല പഞ്ചായത്തിലെ മുക്കട വാർഡ് എൽഡിഎഫ് നിലനിർത്തി. തിരുവനന്തപുരം പഴയ കുന്നുമ്മേൽ കാനാറ വാർഡ് യുഡിഎഫ് നിലനിർത്തി. 

പാലക്കാട് ലക്കിടി പേരൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ സീറ്റ് നിലനിർത്തി. ചേർത്ത നഗരസഭ 11ാം വാർഡ് ഇടത് സ്വതന്ത്രൻ എ അജി 310 വോട്ടിന് ജയിച്ചു. കണ്ണൂർ പിലാത്തറ, ചെറുതാഴം പഞ്ചായത്ത് കക്കോണി വാർഡിൽ യുഡിഎഫ് വിജയിച്ചു.

പത്തനംതിട്ട മൈലപ്ര അഞ്ചാം വാർഡ് യുഡിഎഫ് ജയിച്ചു. കോൺഗ്രസിന്റെ ജെസി വർഗീസ് 76 വോട്ടുകൾക്കാണ് വിജയിച്ചത്.
 

Share this story