വിമതരെ കൂട്ടി അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ്; തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും

thrikkakkara

തൃക്കാക്കരയിൽ ചെയർപേഴ്‌സണെ ചൊല്ലി എഐ ഗ്രൂപ്പുകൾ വടംവലി തുടരുന്നതിനിടെ നഗരസഭയിലെ ഭരണം യുഡിഎഫിന് നഷ്ടമാകും. യുഡിഎഫ് വിമതരെ ഒപ്പം കൂട്ടി അവിശ്വാസപ്രമേയം അവതരിപ്പിക്കാനാണ് എൽഡിഎഫിന്റെ നീക്കം. കോൺഗ്രസ് വിമത ഓമന സാബു ഇടത് പിന്തുണയോടെ പുതിയ ചെയർപേഴ്‌സണാകും. 

43 അംഗ നഗരസഭയിൽ യുഡിഎഫിന് 21 അംഗങ്ങളും എൽഡിഎഫിന് 17 അംഗങ്ങളും അഞ്ച് കോൺഗ്രസ് വിമതരുമുണ്ട്. വിമതര കൂട്ടി രണ്ടര വർഷം കോൺഗ്രസ് ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ നഗരസഭ ഭരിച്ചു. മുൻ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന് ചെയർപേഴ്‌സൺ സ്ഥാനം വിട്ടുകൊടുക്കാൻ അജിത തങ്കപ്പൻ തയ്യാറാകാതെ വന്നപ്പോഴാണ് യുഡിഎഫിൽ തർക്കം തുടങ്ങിയത്

ഇതോടെ സിപിഎം നേതാക്കൾ നാല് യുഡിഎഫ് സ്വതന്ത്രരുമായി ചർച്ച നടത്തുകയും അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസിൽ ഇവരുടെ ഒപ്പ് വാങ്ങിക്കുകയും ചെയ്തു. മാധ്യമങ്ങളെ കണ്ട യുഡിഎഫ് സ്വതന്ത്രർ ഇനി ഇടത് പിന്തുണയിൽ നഗരസഭ ഭരിക്കുമെന്നും അറിയിച്ചു.
 

Share this story