എൽഡിഎഫ് അവിശ്വാസപ്രമേയം പാസായി; കല്ലിയൂർ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

bjp
കല്ലിയൂർ ഗ്രാമ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം പോയത്. ഒരു ബിജെപി അംഗത്തിന്റെയും ഒരു കോൺഗ്രസ് അംഗത്തിന്റെയും പിന്തുണയോടെയാണ് അവിശ്വാസം പാസായത്. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് പത്തും എൽഡിഎഫിന് ഒമ്പതും കോൺഗ്രസിന് രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബിജെപി പഞ്ചായത്ത് ഭരിച്ചിരുന്നത്.
 

Share this story