നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 27ന് എൽഡിഎഫിന്റെ സേവ് മണിപ്പൂർ ക്യാമ്പയിൻ

ep

മണിപ്പൂർ കലാപത്തിൽ കേരളത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാൻ ഇടത് മുന്നണി തീരുമാനം. എല്ലാ മണ്ഡലങ്ങളിലും ഈ മാസം 27ന് പ്രതിഷേധ യോഗം തീരുമാനിക്കും. ഓരോ മണ്ഡലത്തിലെയും യോഗത്തിൽ ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു

ഇന്ത്യയെ നാണം കെടുത്തുന്നതാണ് മണിപ്പൂർ കലാപം. മണിപ്പൂരിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ ഇടത് മുന്നണി സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കും. രാവിലെ പത്ത് മുതൽ രണ്ട് മണി വരെയാണ് പ്രതിഷേധ യോഗം. 

നിലവിലെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഏക സിവിൽ കോഡിനെ കേന്ദ്രം ആയുധമാക്കുകയാണ്. സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നവംബർ ഒന്ന് മുതൽ ഏഴ് വരെ കേരളീയം പ്രചാരണ പരിപാടി സംഘടിപ്പിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കമ്മീഷൻ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികൾ സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.
 

Share this story