നേതാക്കൾ അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കരുത്; മുന്നറിയിപ്പുമായി താരിഖ് അൻവർ

tariq

കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു. എന്നാൽ അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാൻ പാടില്ല. പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. എംപിമാരുമായി ആശയവിനിമയം നടത്തും. മത്സരിക്കില്ലെന്ന് എംപിമാർ ആരും അറിയിച്ചിട്ടില്ല. മത്സരിക്കാനില്ലെങ്കിൽ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും താരിഖ് അൻവർ പറഞ്ഞു

നേരത്തെ ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടമാകുന്നുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
 

Share this story