ലീഗിന് നട്ടെല്ലുണ്ട്, കാര്യങ്ങൾ തിരിയാത്തത് എം വി ഗോവിന്ദന്റെ മാത്രം കുറ്റമാണ്: കെ സുധാകരൻ

sudhakaran

മുസ്ലിം ലീഗിന് നട്ടെല്ലുണ്ടെന്നും അവർക്ക് അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ അറിയാമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കാര്യങ്ങൾ തിരിയാത്തത് കോൺഗ്രസിന്റെ കുറ്റമല്ല, അത് ഗോവിന്ദന്റെ കുറ്റമാണ്. സിപിഎമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് കുലംകുത്തുകയാണ്. അതിന്റെ ഭാഗമാണ് ഇപി ജയരാജൻ സെമിനാറിൽ പങ്കെടുക്കാത്തത്. വരും ദിവസങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ പുറത്തുവരുമെന്നും കെ സുധാകരൻ പറഞ്ഞു


 

Share this story