ലീഗ് അംഗങ്ങൾ ഒപ്പം കൂടി; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെതിരായ അവിശ്വാസ പ്രമേയം പാസായി

thrikkakkara

തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്ലിം ലീഗ് പ്രതിനിധി എഎ ഇബ്രാഹിംകുട്ടിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ഇടത് മുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം മൂന്ന് ലീഗ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് പാസായത്. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രമേയം പാസായതിന് പിന്നാലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു

തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണപ്രകാരം രാജിവെക്കാൻ ഇബ്രാഹിംകുട്ടിയോട് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവെക്കാൻ അദ്ദേഹം തയ്യാറായില്ല. തുടർന്നാണ് നാല് വിമത കൗൺസിലർമാരും ഇടത് അംഗങ്ങളും ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
 

Share this story