കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് എംഎൽഎ; ആശയക്കുഴപ്പമില്ലെന്ന് എം എം ഹസൻ

hasan

കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദിനെ ഉൾപ്പെടുത്തിയതിൽ ആശയക്കുഴപ്പമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ലീഗ് നേതൃത്വവുമായും ഹമീദ് എംഎൽഎയുമായും സംസാരിച്ചു. മലപ്പുറത്തെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും ഹസൻ പറഞ്ഞു

അതേസമയം സഹകരണ മേഖലയിൽ മാത്രമാണ് സഹകരണമെന്ന് പി കെ ബഷീർ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിന്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും പി കെ ബഷീർ പറഞ്ഞു
 

Share this story