സർവീസ് ആരംഭിക്കാനിരിക്കെ വന്ദേഭാരത് എക്‌സ്പ്രസിൽ ചോർച്ച; ജീവനക്കാർ പരിശോധന നടത്തി
Apr 26, 2023, 10:33 IST

ഇന്ന് ഉച്ചയ്ക്ക് 2.30ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേഭാരത് എക്‌സ്പ്രസിലെ എ സി ഗ്രില്ലിൽ ചോർച്ച. ഇതേ തുടർന്ന് റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടത്. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്.
ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്‌നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ച് ദിവസം കൂടി ഇത്തരം പരിശോധന തുടരുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. കാസർകോട് ട്രെയിൻ ഹാൾട്ട് ചെയ്യാൻ ട്രാക്ക് ഇല്ലാത്തതിനാൽ കണ്ണൂരിലാകും വന്ദേഭാരത് നിർത്തിയിടുക എന്നും അദികൃതർ അറിയിച്ചു.