രാഷ്ട്രീയം സംവദിക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്, അത് നടന്നില്ല: ജെയ്ക്ക് സി തോമസ്

jaik

2021ലെ ലീഡ് നിലയിലേക്ക് എത്താൻ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക്ക് സി തോമസ്. ഒരു ബൂത്തിൽ മാത്രമാണ് എൽഡിഎഫിന് മുന്നിലെത്താൻ കഴിഞ്ഞത്. അഞ്ചര പതിറ്റാണ്ടോളം രാഷ്ട്രീയത്തിലെ ഏറ്റവും ഉയർന്ന പദവിയിൽ ഇരുന്ന വ്യക്തിയുടെ മരണത്തിന് ദിവസങ്ങൾക്കുള്ളിൽ നടന്ന ഉപതെരഞ്ഞെടുപ്പാണ്. ഇവിടെ രാഷ്ട്രീയം 2021ലേത് പോലെ ചർച്ച ചെയ്യപ്പെട്ടില്ല

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെ കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല. ഏതെങ്കിലും സമുദായത്തിന്റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021ൽ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബിജെപിയുടെ വോട്ട് ചോദിച്ച് വാങ്ങിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ഈ കണക്കുകളോട് ചേർത്ത് നിർത്താൻ കഴിയുന്നതായിരിക്കും. അക്കാര്യം കോൺഗ്രസ് തന്നെ വിശദീകരിക്കട്ടെയെന്നും ജെയ്ക്ക് പറഞ്ഞു.
 

Share this story