പ്രിയയുടെ നിയമന നടപടിയുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം
Jun 28, 2023, 14:19 IST

പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ടു പോകാമെന്ന് കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം. സർവകലാശാല സ്റ്റാൻഡിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻലറുടെ ഉത്തരവ് അസാധുവായി. ഹൈക്കോടതി ഉത്തരവോടെ സ്‌റ്റേയ്ക്ക് നിലനിൽപ്പില്ലാതായി. നിയമന നടപടിയുമായി സർവകലാശാലക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ ഐ വി പ്രമോദാണ് നിയമോപദേശം നൽകിയത്.