നാമപജ ഘോഷയാത്രക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് പോലീസിന് നിയമോപദേശം
Sep 4, 2023, 17:23 IST

സ്പീക്കറുടെ മിത്ത് പരാമർശത്തിൽ എൻഎസ്എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരെ കന്റോൺമെന്റ് പോലീസ് എടുത്ത കേസ് പിൻവലിക്കാമെന്ന് നിയമോപദേശം. നാമജപ ഘോഷയാത്ര നടത്തിയവർ പൊതുമുതൽ നശിപ്പിച്ചിട്ടില്ല. സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് നിയമോപദേശം
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ അടക്കം കണ്ടാലറിയാവുന്നവർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് നേരത്തെ എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു.