നിയമസഭാ കയ്യാങ്കളി: തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎമാരുടെ ആവശ്യം എതിർത്ത് സർക്കാർ

assembly

നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യം എതിർത്ത് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെയാണ് സർക്കാർ നിലപാട്. കേസിൽ വിചാരണ നീട്ടാനുള്ള നീക്കമാണ് മുൻ വനിതാ എംഎൽഎമാരുടെ ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയുമാണ് ഹർജി നൽകിയത്. പ്രശ്‌നം നടക്കുമ്പോൾ പ്രതിപക്ഷത്തായിരുന്നു ബിജിമോളും ഗീതാ ഗോപിയും ഇവരുടെ ഹർജിക്കെതിരെ കെപിസിസി തടസ്സ ഹർജിയും നൽകിയിട്ടുണ്ട്. ഹർജി തള്ളണമെന്നാണ് കെപിസിസിയുടെ ആവശ്യം.
 

Share this story