യുഡിഎഫിലെ ആരൊക്കെ സർക്കാർ ബോർഡുകളിൽ ഉണ്ടെന്ന് പരിശോധിക്കട്ടെ: പി എം എ സലാം

salam

ലീഗ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതിനെ ചൊല്ലിയുള്ള വിവാദങ്ങളോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കേരളാ ബാങ്കിന്റെ ഡയറക്ടർ ബോർഡ് സ്ഥാനം ഒരു തുടർച്ചയാണ്. ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് അബ്ദുൽ ഹമീദ് എംഎൽഎ അഭിപ്രായം ചോദിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങൾ അനുവാദം നൽകി. യുഡിഎഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗ് എടുക്കില്ല. യുഡിഎഫിൽ ഉള്ള ആരൊക്കെ സർക്കാർ സംവിധാനത്തിൽ ഏതൊക്കെ ബോർഡിൽ ഉണ്ടെന്ന് പരിശോധിക്കണമെന്നും സലാം പറഞ്ഞു

ഇക്കാര്യത്തിൽ പിടിവാശി ഒന്നുമില്ല. കേസിന്റെ ഘട്ടത്തിൽ അബ്ദുൽ ഹമീദ് എംഎൽഎ യുഡിഎഫിന്റെ കൂടെ നിൽക്കും. ലീഗിനുള്ളിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. പത്രങ്ങൾക്ക് പരസ്യം നൽകിയത് മൂലമാണ് ചന്ദ്രികയിൽ മുഖ്യമന്ത്രിയുടെ ലേഖനം വന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന നൽകുകയെന്നത് പത്രധർമമാണെന്നും സലാം പറഞ്ഞു
 

Share this story