ലൈഫ് മിഷൻ കോഴക്കേസ്: ജാമ്യം ലഭിച്ച എം ശിവശങ്കർ ഇന്ന് ജയിൽ മോചിതനാകും

sivasankar

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ ഇന്ന് ജയിൽ മോചിതനാകും. ശിവശങ്കറിന് സുപ്രീം കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആറ് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ശിവശങ്കർ മോചിതനാകുന്നത്. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുന്നതിനായാണ് ഇടക്കാല ജാമ്യം. കസ്റ്റഡിയിൽ വെച്ച് ശസ്ത്രക്രിയ നടത്താമെന്നതടക്കമുള്ള ഇഡിയുടെ വാദം സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചത്.
 

Share this story