ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്‌നക്കും സരിത്തിനും ജാമ്യം; ശിവശങ്കറിന്റെ റിമാാൻഡ് കാലാവധി നീട്ടി

swapna

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്‌ന സുരേഷിനും സരിത്തിനും ജാമ്യം. ഉപാധികളോടെയാണ് കൊച്ചി പിഎംഎൽഎ കോടതി ജാമ്യം അനുവദിച്ചത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകണമെന്നാണ് പ്രധാന ഉപാധി. സരിത്തിന് ഇടക്കാല ജാമ്യവും സ്വപ്നക്ക് സ്ഥിരം ജാമ്യവുമാണ് അനുവദിച്ചത്. സരിത്തിന് അടുത്ത മാസം 27 വരെയാണ് ജാമ്യം

ഇഡി ഇരുവരുടെയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്തെങ്കിലും കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു. അതേസമയം ശിവശങ്കറിന്റെ റിമാൻഡ് ആഗസ്റ്റ് അഞ്ച് വരെ നീട്ടി. കേസിൽ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
 

Share this story