ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

sivasankar

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോയെന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്ന് ഇഡി അഭിഭാഷകനും പറഞ്ഞു. എന്നാൽ അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നതെന്ന് ശിവശങ്കർ പറഞ്ഞു

ആറ് തവണ എംആർഐ നടത്തി. ശിവശങ്കർ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ അത്തരം കാര്യങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി പറഞ്ഞു. സുപ്രീം കോടതി കേസ് എടുത്തില്ലോ പിന്നെ എന്തിനാണ് ഈ ഹർജി പ്രോത്സാഹിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജാമ്യത്തിനായി സുപ്രീം കോടതിയെ തന്നെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു.
 

Share this story