ചെർപ്പുളശ്ശേരിയിൽ മിന്നൽ ചുഴലി; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി; വീടുകൾക്ക് നാശനഷ്ടം

wind

പാലക്കാട് ചെർപ്പുളശ്ശേരി ചളവറയിൽ മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി. 20ലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു. റോഡ് ഗതഗാതവും തടസ്സപ്പെട്ടു. ചളവറ കുബേര ക്ഷേത്രത്തിന് മുകളിൽ മരം വീണു. രണ്ട് ഓട്ടോ റിക്ഷകളും മൂന്ന് സ്‌കൂട്ടറും മരം വീണ് തകർന്നു

തേക്ക് മരങ്ങളടക്കമാണ് കടപുഴകി വീണത്. ആർക്കും ആളപായമില്ല. ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
 

Share this story