തൃശൂരിൽ മിന്നൽച്ചുഴലി; ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വ്യാപക നാശനഷ്ടം

kerala
അടിച്ചിലിയിൽ മരം റോഡിലേക്ക് കടപുഴകി വീണനിലയിൽ

തൃശൂർ: മിന്നൽച്ചുഴലിയെത്തുടർന്ന് തൃശൂർ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽച്ചുഴലിയുണ്ടായത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചുഴലി കടന്നു പോയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. രാവിലെ ഒമ്പതരയോടെയാണ് കാറ്റ് വീശിയത്.

ഒന്നര മിനിറ്റോളം കാറ്റ് വീശിയതായി പ്രദേശവാസികൾ പറയുന്നു. ചാലക്കുടി ടൗൺ‌, ചെറുവാളൂർ,കൊരട്ടി, കോനൂർ, പാളയം പറമ്പ് എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ആളൂർ പഞ്ചായത്തിൽ‌ ആളൂർ, താഴേക്കാട് എന്നിവിടങ്ങളിൽ‌ രാവിലെ പതിനൊന്നരയോടെയാണ് മിന്നൽച്ചുഴലിയുണ്ടായത്.

Share this story