കൊച്ചിയിൽ പോലീസിന്റെ മിന്നൽ പരിശോധന; 43 പേർ അറസ്റ്റിൽ
Sun, 19 Feb 2023

കൊച്ചിയിൽ പോലീസിന്റെ മിന്നൽ പരിശോധന. സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വാഹനങ്ങളിലടക്കം നടത്തിയ പരിശോധനയിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
ഇന്നലെ രാത്രി 443 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 13 സ്വകാര്യ ബസുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെയാണ് പോലീസ് പരിശോധന കർശനമാക്കിയത്.