കോഴിക്കോട്, കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

bus
കോഴിക്കോട് സ്വകാര്യ ബസ് പണിമുടക്ക്. തലശ്ശേരി-തൊട്ടിൽപാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-വടകര റൂട്ടുകളിലാണ് പണിമുടക്ക്. തലശ്ശേരിയിൽ കണ്ടക്ടറെ പോക്‌സോ വകുപ്പിൽ അറസ്റ്റ് ചെയ്തത് വേണ്ടത്ര അന്വേഷണം നടത്താതെയാണ് എന്നാരോപിച്ചാണ് പണിമുടക്ക്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടിയെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേ തുടർന്നാണ് പണിമുടക്ക്. തിങ്കളാഴ്ചയായതിനാൽ വിദ്യാർഥികളെയക്കം മിന്നൽ പണിമുടക്ക് കാര്യമായി ബാധിച്ചു.
 

Share this story