പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻഡിഎ സ്ഥാനാർഥിയായേക്കും

Local

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് എൻഡിഎയുടെ സ്ഥാനാർഥിയെയാണ്. സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിൽ 2 പേരുകളാണ് ഉള്ളതെന്നാണ് സൂചന. കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്‍റ് മഞ്ജു പ്രദീപ് എന്നിവരാണ് പരിഗണനയിലുള്ളത്. പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിച്ചിരിക്കുന്നത്. മറ്റ് 2 പേരുകളിൽ ലിജിൻ ലാലിനാണ് പ്രഥമ പരിഗണന.

Share this story