തിരുവനന്തപുരത്ത് പ്രാദേശിക കോൺഗ്രസ് നേതാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടു
Aug 13, 2023, 15:34 IST

തിരുവനന്തപുരത്ത് പ്രാദേശിക കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വത്സലമാണ് മരിച്ചത്. കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാമിന് ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്..