ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് കൊട്ടുക്കര സ്‌കൂളും

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് കൊട്ടുക്കര സ്‌കൂളും

കൊണ്ടോട്ടി: ചെന്നൈ ജെപിയാർ നഗറിലെ സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 28 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന 33-ാമത് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കൊണ്ടോട്ടി കൊട്ടുക്കര സ്‌കൂളും.

സയൻസ് വർക്കിംഗ് മോഡൽ പ്രോജക്ട് വിഭാഗത്തിലും സയൻസ് ടീച്ചിങ് എയ്ഡ് വിഭാഗത്തിലുമാണ് കൊട്ടുക്കര പങ്കെടുക്കുക. കേരള, തമിഴ്‌നാട്, കർണാടക, പോണ്ടിച്ചേരിി, അന്ധ്ര പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ മികച്ച മുന്നൂറോളം ശാസ്ത്ര പ്രതിഭകളുടെ പ്രോജക്ടുകളാണ് മത്സരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ ടീമുകളാണ് ഇതിൽ കേരള ടീമിനെ പ്രതിനിധീകരിക്കുന്നത്.

സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ എം ഷഹബാസ് അഹമ്മദ്, എട്ടാം ക്ലാസ് വിദ്യാർഥിയായ ടി ആദിത്യൻ എന്നിവരാണ് വർക്കിങ് മോഡൽ പ്രോജക്ട് അവതരിപ്പിക്കുന്നത്.

സ്‌കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ടി ഫസലുല്ല തയാറാക്കിയ ഇലക്ട്രോമാഗ്നെറ്റിസം എന്ന ഇനമാണ് അധ്യാപക ഇനത്തിൽ അവതരിപ്പിക്കുന്നത്. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകനെയും സ്‌കൂൾ സ്റ്റാഫ്, പി ടി എ, മാനേജ്‌മെന്റ് അഭിനന്ദിച്ചു.

Share this story