തൊഴിലാളി പാലായനം:കേന്ദ്രം നിസംഗത വെടിയണം: വിസ്ഡം യൂത്ത്

Share with your friends

കല്പറ്റ : കോവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണിൽ ഉപജീവനം മുടങ്ങിയ തൊഴിലാളികളുടെ രക്ഷ തേടിയുള്ള പാലായനം ഭീതിയുളവാക്കുന്നതും അതിനെതിരെയുള്ള കേന്ദ്ര സർക്കാറിന്റ നിസംഗത ആശങ്കാജനകവുമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച ‘യുവപഥം’ യുവജനസംഗമം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

രക്ഷാ തുരുത്ത് തേടിയുള്ള യാത്രക്കിടെയുള്ള വിശ്രമത്തിനിടയിൽ ഔറംഗബാദ് ജില്ലയിലെ ബുസാവലിനടുത്ത് തീവണ്ടി കയറി 16 പേരുടെ അതിദാരുണ മരണം ഇന്ത്യക്ക് തീരാകളങ്കമാണ്.

രാജ്യത്തെ അന്തർസംസ്ഥാന തൊഴിലാളികൾക്ക് വീടണയാനുള്ള സൗകര്യം എത്രയും പെട്ടെന്ന് ഏർപ്പെടുത്താൻ കേന്ദ്രം തയ്യാറാകണം. പട്ടിണി മരണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ പ്രത്യേക പദ്ധതികളാവിഷ്കരിക്കണം.

കൊറോണയുടെ മറവിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പ്രവണത അവസാനിപ്പിക്കണം.സി എ എ വിരുദ്ധ സമരനേതാക്കളെ ജയിലിലാക്കുന്നതിനെതിരെ സമൂഹ മന:സാക്ഷി ഉണരണം.

ധാർമ്മികതയിലൂന്നിയ സമൂഹത്തെ സൃഷ്ടിക്കാൻ രാക്ഷാകർത്താക്കൾ ജാഗ്രത പുലർത്തണം, ഇൻറർനെറ്റിന് അടിമപ്പെടുന്നതിൽ നിന്ന് പുതിയ തലമുറയെ രക്ഷപ്പെടുത്താനും പ്രത്യേക ശ്രദ്ധ വേണം’

കൊറോണാനന്തരം യുവജനങ്ങൾക്കായി പ്രത്യേക തൊഴിൽ പാക്കേജ് പ്രഖ്യാപിച്ച് യുവജനക്ഷേമം കാര്യക്ഷമമാക്കണമെന്നും വിസ്ഡം യൂത്ത് യുവപഥം ആവശ്യപ്പെട്ടു.

യുവപഥം പി കെ.കുഞ്ഞാലിക്കുട്ടി എം.പി ഉത്ഘാടനം ചെയ്തു.നിഷാദ് സലഫി അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് , പ്രൊഫസർ ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി പ്രസംഗിച്ചു.

വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ ജംഷീർ സ്വലാഹി, ഡോ.പി.പി നസീഫ് ,ഡോ.പി.എൻ ശബീൽ,യു മുഹമ്മദ് മദനി, അബ്ദുല്ല ഫാസിൽ, അനിൽ പ്രിംറോസ് നേതൃത്വം നൽകി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!