താനൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

താനൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറം താനൂർ മുക്കോലയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി രാജേഷാണ് മരിച്ചത്. കെട്ടിടത്തിന് പുറകിൽ മാലിന്യം കത്തിക്കുന്നയിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നതാവാമെന്നാണ് നിഗമനം. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story