കൊണ്ടോട്ടിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം കൊണ്ടോട്ടിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ടാർസൻ ഷൈജൽ എന്നറിയപ്പെടുന്ന കൊടിയംകുന്ന് ചക്കുപുറത്ത് ഷൈജൽ ബാബുവാണ് പിടിയിലായത്. കൊണ്ടോട്ടി ഐക്കരപടിയിൽ വെച്ച് ജില്ലാ നർകോട്ടിക്‌സ് സ്‌ക്വാഡും കൊണ്ടോട്ടി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തതിൽ നിന്ന് നിരവധി കഞ്ചാവ് കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ ഒരു കിലോ കഞ്ചാവിന് ഇപ്പോൾ 80,000 രൂപയാണ് വില. പിടികൂടിയ കഞ്ചാവ് ചെറുകിട വിപണിയിലേക്ക് എത്തുമ്പോൾ പത്ത് ലക്ഷത്തോളം രൂപ വരുമെന്ന് പോലീസ് പറയുന്നു.

 

Share this story