പൂർവവിദ്യാർഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

പൂർവവിദ്യാർഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ മൂന്ന് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 23കാരി പിടിയിൽ. പെരിന്തൽമണ്ണ അമ്മിണിക്കാടാണ് സംഭവം. യുവതിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു

ഹൈസ്‌കൂൾ പഠനകാലത്തെ സഹപാഠിക്കൊപ്പമാണ് യുവതി ഒളിച്ചോടിയത്. അടുത്തിടെ നടന്ന പൂർവ വിദ്യാർഥി സംഗമത്തിനിടെയാണ് ഇവർ പ്രണയത്തിലായത്. അറസ്റ്റിലായ യുവതിയെ കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടു

Share this story