തിരുവനന്തപുരത്ത് യുവാവിന് വീടുകയറി ആക്രമണം; കാലുകൾ തല്ലിയൊടിച്ചു

തിരുവനന്തപുരത്ത് യുവാവിന് വീടുകയറി ആക്രമണം; കാലുകൾ തല്ലിയൊടിച്ചു

തിരുവനന്തപുരം വെഞ്ഞാറുമൂട്ടിൽ യുവാവിനെ വീട് കയറി ആക്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിമൂട് കുന്നുമുകൾ മണികണ്ഠൻ നായർക്കാണ്(41) ആക്രമണമേറ്റത്. ഒരു സംഘം ആളുകൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും മണികണ്ഠൻ നായരുടെ കാലുകൾ തല്ലിയൊടിക്കുകയുമായിരുന്നു. സംഭവസമയത്ത് ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഗുരുതരമായി പരുക്കേറ്റ മണ്കണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share this story