കണ്ടെയ്ൻമെന്റ് സോണിൽ ഉപവാസ സമരത്തിന് ശ്രമം; പഞ്ചായത്ത് അംഗം അറസ്റ്റിൽ

കണ്ടെയ്ൻമെന്റ് സോണിൽ ഉപവാസ സമരത്തിന് ശ്രമം; പഞ്ചായത്ത് അംഗം അറസ്റ്റിൽ

കണ്ടെയ്ൻമെന്റ് സോണിൽ ഉപവാസ സമരത്തിന് ശ്രമിച്ച പഞ്ചായത്ത് മെമ്പർ അറസ്റ്റിൽ. കണ്ണൂർ പെരിങ്ങോം വയക്കര പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ കെ.വി മോഹനനെയാണ് ചെറുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്.

പാടിയോട്ടുചാൽ ടൗൺ ഉൾപ്പെടുന്ന രണ്ടാം വാർഡിൽ വ്യാപാര സ്ഥാപനങ്ങൾ 14 ദിവസത്തിലധികമായി അടച്ചിടുകയും തൊട്ടടുത്ത വാർഡിൽ ഉൾപ്പെട്ട ഭാഗത്തെ കടകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഉപവാസ സമരത്തിന് ഒരുങ്ങിയത്.

സമരം നടത്താനായി രാവിലെ ടൗണിലെത്തിയ ഉടനെ കെ വി മോഹനനെ ചെറുപുഴ എസ്.ഐ മഹേഷ് കെ. നായർ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

Share this story