തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.
മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്ത കരിമടം സ്വദേശി അൻസാരിയെയാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയ പ്രതിയെ കിഴക്കേകോട്ടയിൽ നിന്ന് കൂട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് പൊലീസിൻ്റെ വിശദീകരണം.
വൈകിട്ട് അഞ്ചു മണിയോടെയാണ് ഇയാളെ സ്റ്റേഷനിൽ എത്തിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
