ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടി; മതപുരോഹിതൻ അറസ്റ്റിൽ

ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടി; മതപുരോഹിതൻ അറസ്റ്റിൽ

ഖത്തറിൽ ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ മതപുരോഹിതൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കൽ വീട്ടിൽ ബിജലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ ആലുവ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുവാറ്റുപുഴ സ്വദേശിനി അനീഷ എന്ന യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളെ 27വരെ റിമാൻഡ് ചെയ്തു. സാമ്പത്തിക വിഷയത്തെ തുടർന്നാണ് ഖത്തറിൽ കോൺട്രാക്ടറായ അനീഷയുടെ ഭർത്താവ് ജയിലിലായത്. ഭർത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് അനീഷയിൽ നിന്നും പണം തട്ടിയത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share this story