ഫായിസിന്റെ മൃതദേഹവും ലഭിച്ചു; കണ്ണൂർ ഉളിക്കലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി
കണ്ണൂർ ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. കാണാതായ 13കാരൻ ഫായിസിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. ഇന്നലെ ഫായിസിന്റെ മാതാവ് താഹിറയുടെയും താഹിറയുടെ സഹോദര മകൻ ബാസിതിന്റെയും മൃതദേഹങ്ങൾ ലഭിച്ചിരുന്നു
മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. താഹിറയെയും ബാസിതിനെയും മരിച്ച നിലയിൽ കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തി. രണ്ട് ദിവസമായി അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഫായിസിന്റെ മൃതദേഹവും ലഭിച്ചത്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
