വയനാട്ടിൽ തോക്കും തിരകളുമായി അഞ്ചംഗ നായാട്ടു സംഘത്തെ പിടികൂടി
വയനാട് പുല്‍പ്പളളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. നാടന്‍ തോക്കും തിരകളുമായാണ് സംഘത്തെ പിടികൂടിയത്. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടാനായത്.
പുല്‍പ്പള്ളി നീര്‍വാരം മണിക്കോട് നഞ്ചന്‍മൂല വനത്തില്‍ നിന്നാണ് പുലര്‍ച്ചെ ഒരു മണിയോടെ 5 പേരടങ്ങുന്ന നായാട്ടു സംഘത്തെ നാടന്‍ തോക്കും,തിരകളുമായി പിടികൂടിയത്. അഞ്ചുകുന്ന് കല്ലിട്ടാംകുഴിയില് വേണുഗോപാല്‍ (49), പനമരം തെന്നശ്ശേരി സ്വദേശി പി.സി ഷിബി (44), തുന്നല്‍ക്കാട്ടില്‍ ടി.കെ ഹാരിസ് (41), കിഴക്കന്‍ മൂലയില്‍ കെ.കെ രാജേഷ് (44), അരിഞ്ചേര്‍മല ഞാറക്കാട്ടില്‍ സത്യന് (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു നാടന്‍ നിറ തോക്കും, 25 തിരകളും വനപാലകര്‍ പിടിച്ചെടുത്തു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
