സിപിഎം ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തി; ഉദ്യോഗസ്ഥയെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും മാറ്റി

സിപിഎം ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തി; ഉദ്യോഗസ്ഥയെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും മാറ്റി

കൊല്ലത്ത് സിപിഎം ചിഹ്നമുള്ള മാസ്‌കും ധരിച്ചെത്തിയ ഉദ്യോഗസ്ഥയെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് മാറ്റിനിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. കൊറ്റങ്കര പഞ്ചായത്തിലെ പ്രിസൈഡിംഗ് ഓഫീസറാണ് സിപിഎം ചിഹ്നം പതിച്ച മാസ്‌കും ധരിച്ച് തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയത്

സംഭവത്തിൽ കോൺഗ്രസ് പരാതി നൽകുകയായിരുന്നു. കോളശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിലെ ഉദ്യോഗസ്ഥക്കെതിരെയാണ് ആരോപണം ഉയർന്നത്. പ്രതിഷേധത്തെ തുടർന്ന് മാസ്‌ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയിൽ നിന്ന് ഇവരെ മാറ്റി നിർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർന്ന് കമ്മീഷൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയത്.

Share this story