പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കോഴിക്കോട് വീട് പൂർണമായും കത്തിനശിച്ചു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കോഴിക്കോട് വീട് പൂർണമായും കത്തിനശിച്ചു

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കോഴിക്കോട് വീട് പൂർണമായും കത്തിയമർന്നു. നല്ലളം ജയന്തി റോഡ് കിഴുവനപ്പാടത്താണ് സംഭവം. കിഴുവനപ്പാടം മഞ്ജു നിവാസിൽ കമലയുടെ വിടാണ് തകർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം

പുതിയ വീട് നിർമിക്കുന്നതിനാൽ താത്കാലികമായി കെട്ടിയുയർത്തിയ ഷെഡിലായിരുന്നു ഇവർ താമസം. ഇന്നലെ വൈകുന്നേരം ഇവർ മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഷെഡിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽക്കാർ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൻ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു

മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാ സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. വീടിന്റെ ആധാരം, പുതിയ വീടിന്റെ നിർമാണത്തിനായി സൂക്ഷിച്ച പണം, സ്വർണാഭരണങ്ങൾ, വീട്ടുപകരണങ്ങൾ, തുണി തുടങ്ങി വീട്ടിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Share this story