വാളയാറിൽ രണ്ട് കോടി രൂപയുടെ കഞ്ചാവുമായി നാല് പേർ പിടിയിൽ

വാളയാറിൽ രണ്ട് കോടി രൂപയുടെ കഞ്ചാവുമായി നാല് പേർ പിടിയിൽ

വാളയാറിൽ വൻ കഞ്ചാവ് വേട്ട. വിശാഖപട്ടണത്ത് നിന്നും കൊച്ചിയിലേക്ക് പച്ചക്കറി വണ്ടിയിൽ കൊണ്ടുവന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. നാല് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി വിജേഷ്, പയന്നൂർ കണ്ണമംഗലം സ്വദേശി ഷിനോജ്, കൊച്ചി കണയന്നൂർ സ്വദേശി നിക്‌സൺ, തൃപ്പുണിത്തുറ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം രണ്ട് കോടിയോളം രൂപ വില വരും. വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Share this story