പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടഞ്ഞ പിതാവിനെ മർദിച്ച സംഭവം; കോവളത്ത് രണ്ട് പേർ പിടിയിൽ

പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടഞ്ഞ പിതാവിനെ മർദിച്ച സംഭവം; കോവളത്ത് രണ്ട് പേർ പിടിയിൽ

കോവളത്ത് പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാനെത്തിയ പിതാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിഴിഞ്ഞം പുന്നക്കുളം കിടങ്ങിൽ സ്വദേശികളായ മണികണ്ഠൻ(40), വിഷ്ണു(20) എന്നിവരാണ് അറസ്റ്റിലായത്. യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Share this story