കൊല്ലത്ത് ഭിന്നശേഷിക്കാരിയായ 15കാരിയെ പീഡിപ്പിച്ചു; 57കാരൻ ഒളിവിൽ

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ 15കാരിയെ പീഡിപ്പിച്ചു; 57കാരൻ ഒളിവിൽ

കൊല്ലം കടയ്ക്കലിൽ ഭിന്നശേഷിക്കാരിയായ പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ 57കാരൻ പീഡിപ്പിച്ചതായി പരാതി. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് ദളിത് കുടുംബത്തിലെ അംഗമായ പെൺകുട്ടി പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം അമ്മ കുളിപ്പിക്കുന്നതിനിടെ കുട്ടിയുടെ ദേഹമാകെ പാടുകൾ കാണുകയായിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനവിവരം അറിഞ്ഞു. കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് അയൽവാസിയായ 57കാരന്റെ പേര് കുട്ടി പറഞ്ഞത്.

തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കേസ് എടുത്തതോടെ പ്രതി നാടുവിട്ടു. പെൺകുട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്.

Share this story