കോഴിക്കോട് കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട് കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട് കൊടുവള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. ഉപ്പള പൈവളിഗ ചിപ്പാറ കൂടൽ വീട്ടിൽ അബ്ദുൽ മുനീർ(31), ഉപ്പള ഗുരുഢപ്പദൗ സുംഗതകട്ട വീട്ടിൽ മൻസൂർ(30) എന്നിവരാണ് പിടിയിലായത്.

ആറ് കിലോഗ്രാം കഞ്ചാവും അരക്കിലോ ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുവത്സര ആഘോഷത്തിനായി എത്തിച്ച മയക്കുമരുന്നാണ് പികിടൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

Share this story