തിരുവല്ലയിൽ 13കാരി പീഡനത്തിന് ഇരയായി; അമ്മയും കാമുകനും അറസ്റ്റിൽ

തിരുവല്ലയിൽ 13കാരി പീഡനത്തിന് ഇരയായി; അമ്മയും കാമുകനും അറസ്റ്റിൽ

തിരുവല്ലയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. നിരണം പടിഞ്ഞാറ്റം മുറി നിരണംപെട്ടി വീട്ടിൽ അഭിലാഷ്, കുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. വീടുകളിലും മറ്റും പൂജ നടത്തിവരുന്ന അഭിലാഷിനെ ജ്യോതിഷം നോക്കാനായാണ് പെൺകുട്ടിയുടെ അമ്മ സമീപിച്ചത്. തുടർന്ന് യുവതിയും യുവാവും തമ്മിൽ അടുപ്പത്തിലായി

അഭിലാഷാണ് യുവതിക്ക് വാടകക്ക് വീട് എടുത്ത് നൽകിയത്. ഇവർ നേരത്തെ രണ്ട് വിവാഹബന്ധങ്ങൾ വേർപെടുത്തിയതാണ്. വാടക വീട്ടിൽ വെച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടി വിവരം മുത്തശ്ശിയോട് പറയുകയും ഇവർ പോലീസിനെ സമീപിക്കുകയുമായിരുന്നു.

Share this story