കൊണ്ടോട്ടി പബ്ലിക് ലൈബ്രറിയിൽ പത്രം നിർത്തിയതിൽ പ്രതിഷേധിച്ച് തെരുവ് വായന സമരം നടത്തി

കൊണ്ടോട്ടി പബ്ലിക് ലൈബ്രറിയിൽ പത്രം നിർത്തിയതിൽ പ്രതിഷേധിച്ച് തെരുവ് വായന സമരം നടത്തി

കൊണ്ടോട്ടി: കൊണ്ടോട്ടി പബ്ലിക് ലൈബ്രറിയിൽ പത്രം നിർത്താനുള്ള കൊണ്ടോട്ടി നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. മേഖലാ ഭാരവാഹികളുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറിക്കു മുൻപിൽ തെരുവ് വായന നടത്തി പ്രതിഷേധിച്ചു. സമരം എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം നിസാർ.സി.പി ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടിയിലെ ലൈബ്രറിയെയും വായന ശീലത്തേയും ഇല്ലാതാക്കാനുള്ള നീക്കത്തി ൻ്റെ ആദ്യപടിയാണ് പത്ര നിഷേധം എന്ന് അദ്ദേഹം പ്രസ്താവിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.അസീസ് ബാവ അഭിവാദ്യം ചെയ്തു.കെ ടി. സാലിഹ് തങ്ങൾ, മേഖലാ കമ്മിറ്റി ഭാരവാഹികളായ ഫാസിൽ.എ.പി, ഷഹീർ മണ്ണാരിൽ, സനൂപ്.സി.പി എന്നിവർ നേതൃത്വം നൽകി. പത്രം പുന:സ്ഥാപിക്കാം എന്ന നഗരസഭാ സെക്രട്ടറിയുടെ ഉറപ്പിൻമേൽ സമരം അവസാനിച്ചു.

Share this story