ഇടുക്കി ബാലഗ്രാമിൽ വ്യാജ വാറ്റ് കേന്ദ്രം നശിപ്പിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

ഇടുക്കി ബാലഗ്രാമിൽ വ്യാജ വാറ്റ് കേന്ദ്രം നശിപ്പിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

ഇടുക്കി ബാലഗ്രാമിൽ വ്യാജവാറ്റ് കേന്ദ്രം നശിപ്പിച്ചു. ലോക്ക് ഡൗൺ സാഹചര്യത്തിൽ വിൽപ്പന നടത്താനായി വ്യാജമദ്യം നിർമിക്കുന്ന കേന്ദ്രമാണ് എക്‌സൈസ് സംഘം നശിപ്പിച്ചത്.

കേന്ദ്രം നടത്തിപ്പുകാരൻ ഓടി രക്ഷപ്പെട്ടു. ബാലഗ്രാമിൽ 669 നമ്പർ ബ്ലോക്കിലെ ഏലത്തോട്ടത്തിന് നടുവിലാണ് വ്യാജവാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഏലത്തോട്ടത്തിലെ പണിക്കാരന്റെ നേതൃത്വത്തിലാണ് ചാരാം നിർമിച്ചിരുന്നത്. തോട്ടത്തിലെ പണിക്കാരനായ ബാലഗ്രാം കണ്ണങ്കര രാജപ്പന്റെ പേരിൽ കേസെടുത്തു.

Share this story