മെബൈൽ ഓക്സിജൻ കോൺസെൻട്രാക്റ്റർ പാലോട് പി എച്ച് സിക്ക് കൈമാറി

മെബൈൽ ഓക്സിജൻ കോൺസെൻട്രാക്റ്റർ പാലോട് പി എച്ച് സിക്ക് കൈമാറി

തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടന നാഷണൽ ലെവലിൽ നിന്നും തിരുവനന്തപുരം ജില്ലക്കു നൽകിയ രണ്ടാമത്തെ മെബൈൽ ഓക്സിജൻ കോൺസെൻട്രാക്റ്റർ
പാലോട് പി എച്ച് സിക്ക് കൈമാറി.

സത്യസായി സേവാ സംഘടന സംസ്ഥാന കോർഡിനേറ്റർ വി ഉണ്ണികൃഷ്ണനിൽ നിന്നും വാമനപുരം ബ്ലോക്ക് പ്രസി: ജി കോമളവും മെഡിക്കൽ ആഫീസർ ഡോ: ജോർജ് മാത്യൂ എന്നി വർഏറ്റുവാങ്ങി. വാർഡ് മെമ്പർ രാജ് കുമാർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപാ മുരളി, മുൻ പഞ്ചായത്തംഗം നന്ദിയോട് സതീശൻ, സത്യസായി സേവാസമിതി ജില്ലാ പ്രസി: ഒപി സജീവ് കുമാർ, കൺവീനർ ജയചന്ദ്രൻ, സമിതി ജില്ലാ മെഡിക്കൽ ഇൻചാർജ് നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു

Share this story