ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടൽ ക്ഷോഭം കാരണം ദുരിതമനുഭവിക്കുന്നതുമായ മത്സ്യ തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ (അരി, ഗോതമ്പ്) റേഷൻ കട വഴി വിതരണം ചെയ്യുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഈ മാസം 17-ന് മുൻപ് റേഷൻ വാങ്ങിയ അർഹരായ കാർഡ് ഉടമകൾക്ക് അടുത്ത മാസം റേഷൻ സൗജന്യമായിരിക്കും. ഫിഷറീസ് വകുപ്പിൽ നിന്നും ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിച്ച ലിസ്റ്റിൽപെട്ട കാർഡുടമകൾക്കാണ് സൗജന്യ റേഷൻ നൽകുന്നത്.

Share this story