പീഡനം: യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു
മുക്കം: സിഗരറ്റിൽ ലഹരി മരുന്ന് നൽകി വിദ്യാർഥിനിയെ മൂന്നുവർഷം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം മുക്കം പോലീസ്അറസ്റ്റ് ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സി.ടി. അഷ്റഫ് (19) നെയാണ് ഇയാളുടെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തത്.
അഷ്റഫ് ഓട്ടോമൊബൈൽ വിദ്യാർഥിയാണ്. സ്കൂളിന്റെ ബാത്റൂമിൽ ആരോ പുകവലിക്കുന്നതായി സംശയം തോന്നിയ വിദ്യാർഥികൾ അധ്യാപകരെ അറിയിക്കുകയും അധ്യാപകരെത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ പിടികൂടുകയുമായിരുന്നു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഷ്റഫാണ് സിഗരറ്റ് അടക്കമുള്ള ലഹരി വസ്തുക്കൾ സ്ഥിരമായി എത്തിച്ചു നൽകുന്നതെന്നും ഇയാൾ തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. സബ് ഇൻസ്പെക്ടർ സാജിദ്, എസിപിഒ ശ്രീജേഷ്, ഡ്രൈവർ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
