ആനുകൂല്യം കൈപ്പറ്റാത്തവർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2010, 2011 വർഷങ്ങളിൽ അതിവർഷാനുകൂല്യത്തിന് അപേക്ഷ നൽകി ആനുകൂല്യം കൈപ്പറ്റാത്തവർ അംഗത്തിന്റെ ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ്, റേഷൻകാർഡ് എന്നിവയുടെ പകർപ്പുമായി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ക്ഷേമനിധിയിൽ ചേർന്ന അഡ്രസ്സുമായി ഹാജരാക്കുന്ന രേഖകളിലെ അഡ്രസ്സ് വ്യത്യാസമുളളവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുടുതൽ വിവരങ്ങൾക്ക് 0495 2384006.

Share this story