അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവ്

പേരാമ്പ്ര, വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ജനുവരി 31 നകം കോഴിക്കോട് കലക്ടറേറ്റിൽ അപേക്ഷ സമർപ്പിക്കണം. പരിഷ്‌കരിച്ച റൂൾ 12 ന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രോസിക്യൂഷന്റെ പ്രത്യേക ചട്ടങ്ങൾ അനുസരിച്ചായിരിക്കും നിയമനം. ആറ് മാസത്തിൽ താഴയോ, സ്ഥിരം അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ജോയിൻ ചെയ്യുന്നത് വരെയോ രണ്ടിൽ ഏതാണോ ആദ്യം വരുന്നത് അത് വരെയായിരിക്കും നിയമനം.

Share this story