റിപ്പബ്ലിക്ദിനാഘോഷം നാളെ ബീച്ചിൽ; മന്ത്രി ടി.പി രാമകൃഷ്ണൻ പതാക ഉയർത്തും

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയൽ പരേഡും നാളെ (ജനുവരി 26) രാവിലെ എട്ടിന് കോഴിക്കോട് ബീച്ച് റോഡിൽ കോർപറേഷൻ ഓഫീസിനു സമീപം നടക്കും. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പതാക ഉയർത്തുകയും പരേഡിന് അഭിവാദ്യമർപ്പിക്കുകയും ചെയ്യും. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്‌കാരിക നായകരും ചടങ്ങിൽ പങ്കെടുക്കും. പരേഡിനു ശേഷം സാംസ്‌കാരിക പരിപാടിയും ഒരുക്കിയിട്ടുണ്ട്.

Share this story